ജി.വി.ആർ.എം.യു.പി.സ്കൂളിന്റെ വായനമാസാചരണവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രശസ്ത കവയിത്രി ഷിബി നിലാമുറ്റം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്യാംകൃഷ്ണ അധ്യക്ഷനായ ചടങ്ങ് പ്രഥമധ്യാപിക ശ്രീമതി. ശ്രീജ ടീച്ചർ സ്വാഗതം ആശംസിച്ചു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, പുസ്തക പ്രദർശനം, ആസ്വാദനക്കുറിപ്പ് അവതരണം എന്നിവ നടത്തപ്പെട്ടു. കവയിത്രി ഷിബി നിലാമുറ്റത്തിന്റെ 'മഴ', 'കടൽ', 'അമ്മ പോയതിൽ പിന്നെ' എന്ന കവിതകൾക്കൊണ്ട് സദസ്സ് ധന്യമാക്കി. വായനദിന പ്രതിജ്ഞ ചൊല്ലി സ്റ്റാഫ് സെക്രട്ടറി ശ്രീ. മനോജ് സർ കൃതജ്ഞത രേഖപ്പെടുത്തി.